കൊച്ചി: മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗിനെതിരേ രൂക്ഷ വിമർശനവുമായി എസ്. ശ്രീശാന്ത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിലെ സ്ലാപ്ഗേറ്റ് വിവാദത്തെക്കുറിച്ചാണ് 18 വർഷങ്ങൾക്കു ശേഷം ശ്രീശാന്ത് സംസാരിച്ചത്.
ആ പഴയ തല്ല് വിവാദത്തെ തമാശരൂപേണ ചിത്രീകരിച്ച് പരസ്യത്തിലൂടെ ഹർഭജൻ ഒരു കോടിയോളം രൂപ ഉണ്ടാക്കിയെന്നാണ് ശ്രീശാന്തിന്റെ ആരോപണം.
ഹർഭജനുമായുള്ള എല്ലാ ബന്ധങ്ങളും താൻ അവസാനിപ്പിച്ചതായും അദ്ദേഹത്തെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തതായും ശ്രീശാന്ത് വെളിപ്പെടുത്തി.
’ഞാൻ ക്ഷമിക്കും, പക്ഷേ മറക്കില്ല’. മറന്നാൽ അവർ അത് ആവർത്തിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹമെന്നും ശ്രീശാന്ത് പറഞ്ഞു.